സ്ത്രീകള്‍ സ്വയം പര്യാപ്തതയിലേക്ക്; കുത്താളിയില്‍ അടുക്കള മുറ്റത്തെ മുട്ട കോഴി വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കം
പേരാമ്പ്ര: കുത്താളി പഞ്ചായത്തില്‍ അടുക്കള മുറ്റത്തെ മുട്ട കോഴി വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്തിന്റെ 2021 – 2022ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനിതകള്‍ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
പഞ്ചായത്തിലെ 338 കുടുംബങ്ങള്‍ക്കാണ് പദ്ധതി വഴി മുട്ടക്കോഴികളെ വിതരണം ചെയ്യുന്നത്. പദ്ധതിയിലൂടെ അഞ്ച് മുട്ടക്കോഴികളെയാണ് ഓരോ കുടുംബത്തിനും കൈമാറിയത്. രണ്ട് ലക്ഷത്തി രണ്ടായിരത്തി എണ്ണൂറ് രൂപ ചിലവഴിച്ചാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. പരമ്പരാഗതമായ അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍ പരിപോഷിപ്പിക്കുക എന്നതും വനിതകളെ സ്വയം പര്യാപ്തമാക്കാനുമാണ് അടുക്കള മുറ്റത്തെ മുട്ട കോഴി വളര്‍ത്തല്‍ പദ്ധതി.
കൂത്താളി ഗവണ്മെന്റ് മൃഗാശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം അനൂപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ സജീഷ് കെ.പി, പുളക്കണ്ടി കുഞമ്മദ്, സാവിത്രി ടീച്ചര്‍, ഷൈനി ടീച്ചര്‍, ഡോ:ശബരീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്റ്റാഫ് രജനി നന്ദി പറഞ്ഞു.