സ്ത്രീകള്‍ക്ക് കയറി ചെല്ലാന്‍ പറ്റാത്ത ഇടമായി പയ്യോളി നഗരസഭ ഓഫീസ് മാറി; എസ്എഫ്ഐ
പയ്യോളി: സ്ത്രീത്വത്തെ അപമാനിച്ച പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രാജിവെക്കുക
എന്നാവശ്യപ്പെട്ട് എസ്എഫ്ഐ പയ്യോളി ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ നഗരസഭാ മാര്‍ച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലകമ്മിറ്റി അംഗം പി.അനൂപ് മാർച്ച് ഉദ്ഘാടനം ചെയ്തു.
സ്ത്രീത്വത്തെ അപമാനിച്ച നഗരസഭ ഭരണ സമിതി അംഗത്തിന് ഒരു നിമിഷം പോലും സ്ഥാനത്തിരിക്കാൻ അർഹതയെല്ലെന്ന് അനൂപ് പറഞ്ഞു. എസ്എഫ്ഐ ജില്ലാകമ്മിറ്റി അംഗം പി.കെ.അരുൺ, സാന്ദ്ര.പി.വി എന്നിവർ സംസാരിച്ചു.
എസ്എഫ്ഐ പയ്യോളി ഏരിയ സെക്രട്ടറി നിഹാൽ.എൻ.ടി സ്വാഗതവും ഏരിയ ജോയിന്റ് സെക്രട്ടറി വിഷ്ണു.കെ.കെ നന്ദി പറഞ്ഞു.