സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം: പ്രത്യേക കോടതികള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


തിരുവനന്തപുരം: സ്ത്രീധന പീഡനം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നിവ തടയാൻ പൊലീസ് ഫലപ്രദമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾക്ക് അതിവേഗത്തിൽ ശിക്ഷ ഉറപ്പാക്കണം. ഇതിനായി പ്രത്യേക കോടതികൾ അനുവദിക്കാനാകുമോ എന്ന് സർക്കാർ പരിശോധിക്കും. ഇത്തരം വിഷയങ്ങളിൽ പൊലീസ് കർശന നടപടിയെടുക്കണം. തദ്ദേശ സ്വയം ഭരണ സംവിധാനങ്ങൾ വഴിയും വാർഡ് തല ബോധവത്ക്കരണം നടത്താൻ സംവിധാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഗാർഹിക പീഡനമടക്കമുള്ള പ്രയാസങ്ങൾ അനുഭവപ്പെടുന്ന സ്ത്രീകൾക്ക് ഈ വിവരം അറിയിക്കാൻ പ്രത്യേക നമ്പർ നൽകിയിട്ടുണ്ട്. ഇതിനായി വനിതാപൊലീസ് ഓഫീസർക്ക് പ്രത്യേക ചുമതലയും നൽകിയിട്ടുണ്ട്. ഇതിന് പുറമേ സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിലും ബന്ധപ്പെടാൽ സൊകര്യമുണ്ട്. മറ്റ് ഫലപ്രദമായ മാർഗങ്ങളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.