സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് ചെറുവണ്ണൂരില്‍ പ്രതിഷേധ ‘പകല്‍പന്തം’ തെളിയിച്ചു


ചെറുവണ്ണൂര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ‘പകല്‍പന്തം’ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ചെറുവണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുവണ്ണൂര്‍ ടൗണിലാണ് പ്രതിഷേധ ജ്വാല നടത്തിയത്. വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ച് കെട്ടിത്തൂക്കിയ ഡിവൈഎഫ്‌ഐ നേതാവിനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

നിയോജകമണ്ഡലം പ്രസിഡന്റ് എസ് സുനന്ദ് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പാലിശ്ശേരി അധ്യക്ഷത വഹിച്ചു. അഖില്‍ ഹരികൃഷ്ണന്‍,ബാസില്‍ പാലിശ്ശേരി, കിഷോര്‍ കാന്ത്, ഇ സി മനുലാല്‍, നജീബ് കക്കറമുക്ക്, സിയാദ് അന്നച്ചാലില്‍, ഷാഫി ചെറുവണ്ണൂര്‍, എ , ബിജിലേഷ് തുടങ്ങിയവര്‍ സംസാരിച്ചു.