സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മേപ്പയ്യൂർ പഞ്ചായത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി


മേപ്പയൂർ: കൊവിഡ്-19 മഹാമാരിയെ തുടർന്ന് ദീർഘകാലമായി അടച്ച സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് മുന്നോടിയായി മേപ്പയ്യൂർ പഞ്ചായത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. പി.ഇ.സിയുടെയും, പ്രധാനാധ്യാപകരുടെയും, പഞ്ചായത്ത് ഭരണസമതിയുടെയും സംയുക്ത യോഗത്തിൽ മേലടി ബി.പി.സി അനുരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ യോഗം ഉദ്ഘാടനം ചെയതു.

സ്കൂൾ അടിസ്ഥാനത്തിൽ കർമ്മസമതി രൂപീകരിക്കാനും 25-ാം തീയതിക്കുള്ളിൽ ഒരുക്കങ്ങൾ പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ബി.പി.സി ട്രെയിനർ പി. അനീഷ് സ്കൂൾ പ്രധാനാധ്യാപകർ, എന്നിവർ സംസാരിച്ചു. ഗവ. എൽ.പി. സ്കൂൾ പ്രധാനാധ്യാപിക ആശ ടീച്ചർ സ്വാഗതവും കുഞ്ഞമത് മാലക്കണ്ടി നന്ദിയും പറഞ്ഞു.