സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്ന് കുട്ടികളെ തനിച്ചാക്കി ആലുവയിൽ അമ്മ ആത്മഹത്യ ചെയ്തു


ആലുവ: മൂന്ന് കുട്ടികളെ തനിച്ചാക്കി എറണാകുളം ആലുവയില്‍ അമ്മ ആത്മഹത്യ ചെയ്തു. പട്ടേരിപ്പുറം കാടപറമ്പില്‍ ബിജുവിന്റെ ഭാര്യ മജു ആണ് മരിച്ചത് .നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. ഇവരുടെ ഭര്‍ത്താവ് ബിജു ഗള്‍ഫിലാണ്.

യുവതിയുടേത് ആത്മഹത്യ തന്നെയാണെന്ന് സ്ഥിരീകരിച്ച പൊലീസ് കാരണം വ്യക്തമല്ലെന്നും അറിയിച്ചു. ഇത് പരിശോധിച്ച് വരികയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ജോയല്‍, മരിയ, കെസിയ എന്നിവര്‍ മക്കളാണ്.