സ്‌കൂള്‍ തുറക്കാന്‍ ചക്കിട്ടപ്പാറ പഞ്ചായത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി; പ്ലാന്റേഷന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ നിര്‍ദേശം
ചക്കിട്ടപ്പാറ: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ചക്കിട്ടപ്പാറ പഞ്ചായത്തില്‍ പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റി, പി.ടി.എ പ്രസിഡന്റുമാര്‍, എം.പി.ടി.എ പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേരും. ഒക്ടോബര്‍ പതിനാറിന് രാവിലെ പതിനൊന്ന് മണിയ്ക്ക് പഞ്ചായത്ത് മീറ്റിംഗ് ഹാളിലാണ് യോഗം ചേരുക.
സ്‌കൂള്‍ പരിസരത്തിന്റെ ശുചീകരണം, ക്ലാസ് റൂമുകളുടെ ശുചീകരണം, സ്‌കൂളുകളുടെ മേല്‍ക്കൂരകളുടെ സുരക്ഷിതത്വ പരിശോധന തുടങ്ങിയവയുമായി ബന്ധപ്പെട്ട വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ സ്‌കൂളിലും നടക്കേണ്ട പ്രവര്‍ത്തനം സംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ പതിനാറാം തിയ്യതിയിലെ യോഗത്തില്‍ ഹാജാരാക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അറിയിച്ചു.
പേരാമ്പ്ര പ്ലാന്റേഷന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ അറ്റകുറ്റപ്പണികള്‍ ഏറെ നടത്താനുണ്ടെന്ന് പി.ടി.എ പ്രസിഡന്റ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ സ്‌കൂളിനുവേണ്ടിയുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി അന്നത്തെ യോഗത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.