സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായിചക്കിട്ടപാറയിൽ വിദ്യാർത്ഥികൾക്ക് ഹോമിയോ ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയ്തു


പേരാമ്പ്ര: ചക്കിട്ടപാറയിൽ വിദ്യാർത്ഥികൾക്ക് ഹോമിയോ ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയ്തു. കൊവിഡ് മഹാമാരിയെ തുടർന്ന് സംസ്ഥാനത്ത് ഒന്നര വർഷത്തോളമായി അടച്ച സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് മുന്നോടിയായാണ് മരുന്ന് വിതരണം ചെയ്തത്. കേരള സർക്കാർ ആയുഷ് വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾക്കായി മുതുകാട്‌ ഹോമിയോ ആശുപത്രിയിൽ നടന്ന മരുന്ന് വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സുനിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ ഇ.എം ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു. ഡോ. നബീസ. പി, ജയേഷ്‌ മുതുകാട്‌, ടി.കെ ഗോപാലൻ, കെ.സി സജീവൻ, എൻ. പ്രസാദ്‌, ലീന. എൻ, സരിക. എസ്‌ എന്നിവർ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.