സ്‌കൂളിലെ ശുചിമുറിയില്‍ മൊബൈൽ ക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; വടകര കോട്ടപ്പള്ളി സ്വദേശിയായ അധ്യാപകൻ പോക്സോ നിയമപ്രകാരം അറസ്റ്റില്‍


വടകര: സ്‌കൂളിലെ ശുചിമുറിയില്‍ ക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകന്‍ അറസ്റ്റില്‍. വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് സംഭവം.

പിണറായി ആര്‍.സി അമല സേിക് യു.പി സ്‌കൂളിലെ താല്‍ക്കാലിക അറബി അധ്യാപകനാണ് നൗഷാദ്. സ്‌കൂളില്‍ ക്യാമറ ശ്രദ്ധയില്‍പ്പെട്ട ഒരു വിദ്യാര്‍ഥി രക്ഷിതാവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാവ് പ്രധാന അധ്യാപികയെ വിവരം അറിയിക്കുകയും അവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് സ്‌കൂളിലെത്തി അധ്യാപകരുടെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ നൗഷാദിന്റെ ഫോണില്‍ നിന്നും ദൃശ്യങ്ങള്‍ കണ്ടെത്തി. തുടര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.

ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി. ധര്‍മ്മടം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷും സംഘവുമാണ് അധ്യാപകനെ അറസ്റ്റു ചെയ്തത്. മൂന്നുമാസം മുമ്പാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.