സൈനികരുടെ വിലാപയാത്രയ്ക്കിടെ രണ്ടുതവണ വാഹനാപകടം; ആദ്യ അപകടത്തില്‍ പത്ത് പൊലീസുകാര്‍ക്ക് പരിക്ക്; രണ്ടാമത് അപകടത്തില്‍പ്പെട്ടത് സൈനികരുടെ മൃതദേഹം വഹിച്ച ആംബുലന്‍സ്


മേട്ടുപ്പാളയം: കുനൂര്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹവുമായുള്ള വിലാപയാത്രയ്ക്കിടെ രണ്ടുതവണ വാഹനം അപകടത്തില്‍പ്പെട്ടു. ആദ്യം സംഭവിച്ചത് പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. രണ്ടാമതായി അപകടത്തില്‍പ്പെട്ടത് സൈനികരുടെ മൃതദേഹം വഹിച്ചുകൊണ്ടുപോയിരുന്ന ആംബുലന്‍സാണ്. ഇതേത്തുടര്‍ന്ന് മൃതദേഹം മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റി വിലാപയാത്ര തുടര്‍ന്നു.

വിലാപയാത്ര മേട്ടുപ്പാളയത്തെത്തിയപ്പോള്‍ പൊലീസ് സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അല്പസമയം ഈ പരിസരത്ത് ഗതാഗത തടസമുണ്ടായി. പൊലീസുകാരില്‍ ആരുടെ പരിക്കും ഗുരുതരമല്ല. ഇവരെ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന ആംബുലന്‍സുകളില്‍ ആശുപത്രികളിലേക്ക് കൊണ്ടുപോയി.

മൃതദേഹം കൊണ്ടുപോകുകയായിരുന്ന ആംബുലന്‍സ് മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് രണ്ടാമത്തെ അപകടം നടന്നത്.