സേവാസമര്‍പ്പണ്‍ അഭിയാന്റെ ഭാഗമായി വേദവ്യാസ സ്‌കൂള്‍ ശുചീകരിച്ച് പേരാമ്പ്രയിലെ കര്‍ഷകമോര്‍ച്ച പ്രവര്‍ത്തകര്‍


പേരാമ്പ്ര: സേവാ സമര്‍പ്പണ്‍ അഭിയാന്റെ ഭാഗമായി കര്‍ഷകമോര്‍ച്ച പേരാമ്പ്ര നിയോജക മണ്ഡലം സമിതിയുടെ നേത്യത്വത്തില്‍ പേരാമ്പ്ര വേദവ്യാസ സ്‌ക്കുളും പരിസരവും ശുചീകരിച്ചു. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടക്കുന്ന സേവന സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പരിപാടി നടന്നത്.

കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ രജീഷ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഇ.പവിത്രന്‍ അദ്ധ്യക്ഷത വഹിച്ചു. തറമല്‍ രാഗേഷ്, ശ്രീജിത്ത് കല്ലോട്, കെ.എന്‍ വിനു , ബിനീഷ് എടവരാട്, പി.എം സജിവന്‍, കെ.കെ സജീവന്‍, എം.ജി വേണു, സുരേഷ് പാറേന്റ മിത്തല്‍, ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.