സേവാസമര്‍പ്പണ്‍ അഭിയാന്: തെങ്ങിന് തൈകള്‍ വിതരണം ചെയ്ത് ബി.ജെ.പി
പേരാമ്പ്ര: സേവാസമര്‍പ്പണ്‍ അഭിയാന് പരിപാടിയുടെ ഭാഗമായി ബി.ജെ.പി പേരാമ്പ്ര കല്ലോട് അറുപത്തി എട്ടാംബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട മുപ്പതോളം കര്‍ഷകര്‍ക്കാണ് തെങ്ങിന് തൈകള്‍ വിതരണം ചെയ്തത്.
സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 7 വരെ നടക്കുന്ന സേവാ സമര്‍പ്പണം പരിപാടിയില്‍ വിവിധങ്ങളായ സേവന പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പി സംഘടിപ്പിക്കുന്നത്. ഫലവൃക്ഷതൈകള്‍ വിതരണം, രക്തദാനം, പ്ലാസ്റ്റിക് നിര്‍മാര്‍ജനം, നദീസംരക്ഷണം തുടങ്ങിയ പരിപാടികള്‍ ബി.ജെ.പി സംഘടിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് തെങ്ങിന് തൈകള്‍ വിതരണം ചെയ്തത്.
കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ. കെ. രജീ ഉദ്ഘാടനം ചെയ്തു. കെ.സി.എം പ്രജീഷ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി തറമ്മല്‍ രാകേഷ്, പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍. വിനു, ശ്രീജിത്ത് കല്ലോട്, ബിനീഷ് എടവരാട്, ബിജു കൃഷ്ണന്, കെ. കെ. സജീവന്, കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു.