സെപ്റ്റംബര്‍ 30നകം പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം; അല്ലാത്തപക്ഷം സേവനങ്ങള്‍ തടസപ്പെടുമെന്ന് എസ്ബിഐ


കോഴിക്കോട്‌: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്ക് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 30 തായി നിശ്ചയിച്ചു. ഈ തിയതിക്ക് അകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ക്ക് തടസം നേരിട്ടേക്കാമെന്നും എസ്ബിഐ മുന്നറിയിപ്പ് നല്‍കി.

ബാങ്ക് അക്കൗണ്ട് തുടങ്ങാനും പണം നിക്ഷേപിക്കാനും ഉള്‍പ്പടെയുള്ള സാമ്ബത്തിക ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമായിരിക്കും. ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം പാന്‍ കാര്‍ഡ് ആവശ്യമായ പല സാമ്ബത്തിക ഇടപാടുകളും നടത്താനാവില്ലെന്നും ബാങ്ക് ട്വിറ്ററിലൂടെ വ്യക്തമാക്കി.

സെപ്റ്റംബര്‍ 30-തിന് മുന്‍പ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും (എന്‍എസ്‌ഇ) ഇടപാടുകാരെ അറിയിച്ചിരുന്നു. നേരത്തെ ജൂണ്‍ 30 -തായി നിശ്ചയിച്ചിരുന്നു ഡെഡ് ലെെനാണ് സെപ്റ്റംബര്‍ 30 -ലേക്ക് നീട്ടിയിരിക്കുന്നത്.