സെപ്റ്റംബര്‍ 27ലെ ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പേരാമ്പ്ര മേഖലയുടെ വിവിധ ഭാഗങ്ങളില്‍ ധര്‍ണ്ണ നടത്തി


പേരാമ്പ്ര: സെപ്റ്റംബര്‍ 27ലെ ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എ.ഐ.ടി.യു.സി, ബി.കെ.എം.യു, കിസാന്‍ സഭ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ പേരാമ്പ്ര മേഖലയിലെ വിവിധ ഭാഗങ്ങളില്‍ ധര്‍ണ്ണ നടത്തി. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം നല്‍കാനും, പൊതുമേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെയുമാണ് ഭാരത് ബന്ദ് സംഘടിപ്പിക്കുന്നത്.

പേരാമ്പ്ര എസ്.ബി.ഐ ജംഗ്ഷനില്‍ നടന്ന ധര്‍ണ്ണ എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് എ.കെ ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ അധ്യക്ഷത വഹിച്ചു. സി.കെ നാരായണന്‍, കെ.സി ബാലകൃഷ്ണന്‍, ടി.ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു. തിരുവോത്ത് വിനോദ് സ്വാഗതം പറഞ്ഞു.

ചെറുവണ്ണൂരില്‍ നടന്ന ധര്‍ണ്ണയുടെ ഉദ്ഘാടനം സി.പി.ഐ. മണ്ഡലം എക്‌സി. മെമ്പര്‍ കൊയിലോത്ത് ഗംഗാധരന്‍ നിര്‍വ്വഹിച്ചു. സി.കെ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. എ.ടി.സുരേഷ് ബാബു, കെ.എം സുരേഷ്, ടി.പി സുരേഷ്, പി.എം ഷനോജ് എന്നിവര്‍ സംബന്ധിച്ചു. ശശി പൈതോത്ത് സ്വാഗതം പറഞ്ഞു.

എ.ഐ.ടി.യു.സി.യുടെ നേതൃത്വത്തില്‍ കൂത്താളില്‍ നടന്ന ധര്‍ണ്ണ കെ.കെ ഭാസ്‌കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഒ.വിജയന്‍ അധ്യക്ഷത വഹിച്ചു. ശശി കിഴക്കന്‍പേരാമ്പ്ര അഭിവാദ്യമര്‍പ്പിച്ചു സംസാരിച്ചു. വി.പി രാജന്‍ സ്വാഗതം പറഞ്ഞു.

ആവള മഠത്തില്‍ മുക്കില്‍ നടന്ന ധര്‍ണ്ണ കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് കെ.നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ടി നാരായണന്‍ അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് എം, പ്രമോദ് ദാസ് ആവള, മലയില്‍ നാരായണന്‍, മുസ്തഫ എം എന്നിവര്‍ പ്രസംഗിച്ചു. അമല്‍ ആര്‍.എസ്, വിജയന്‍ എന്‍, കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.