സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ഗിവണ്‍ ചരക്കു കപ്പല്‍ ചലിച്ചു തുടങ്ങി


ഈജിപ്ത്: സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ഗിവണ്‍ ചരക്കു കപ്പല്‍ ചലിച്ചു തുടങ്ങി. ആറ് ദിവസത്തോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് കപ്പലിനെ നീക്കാനുള്ള ശ്രമം ഫലം കണ്ടത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്നര്‍ കപ്പലുകളിലൊന്നായ എവര്‍ഗിവണ്‍ സൂയസ് കനാലില്‍ കുടുങ്ങിയത്. തുടര്‍ന്ന് കപ്പിലനെ നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയായിരുന്നു. ടഗ് ബോട്ടുകള്‍ ഉപയോഗിച്ചാണ് കപ്പലിനെ നീക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. എവര്‍ഗിവണ്‍ നീങ്ങിത്തുടങ്ങിയതോടെ സൂയസ് കനാലിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃരാരംഭിച്ചു.

പെട്ടെന്നുള്ള കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് എവര്‍ഗിവണ്‍ കനാലില്‍ കുടുങ്ങിയത്. ചൈനയില്‍ നിന്ന് നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. എവര്‍ഗിവണ്‍ കുടുങ്ങിയതോടെ 450 ഓളം കപ്പലുകളുടെ യാത്രയാണ് തടസപ്പെട്ടത്.