സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ കല്ലങ്കി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു



മേപ്പയ്യൂർ: സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ കല്ലങ്കി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് കെ.ടി രാജനാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.

എസ്.കെ ശ്രീലേഷ് അധ്യക്ഷനായി. കെ. രാജീവൻ, കെ.ടി.കെ പ്രഭാകരൻ, കെ.കെ. ലീല, സി.പി. അനീഷ്, എൻ. രമദാസ്, കെ.എം. രാജഗോപാലൻ, എ.സി മനോജൻ, സി.എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ബ്ലഡ് ഷുഗർ, ബ്ലഡ്‌ പ്രഷർ പരിശോധനകളും നടത്തി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.