സുരക്ഷാ പെയ്ന്‍ ആന്റ് പാലിയേറ്റീവിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ പാലിയേറ്റീവ് ദിനാചരണവും വളണ്ടിയര്‍ മീറ്റും


മേപ്പയ്യൂര്‍: സുരക്ഷാ പെയ്ന്‍ ആന്റ് പാലിയേറ്റീവ് മേപ്പയ്യൂര്‍ നോര്‍ത്ത് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി അന്തസുറ്റ പരിചരണം വീടുകളില്‍ എന്ന സന്ദേശമുയര്‍ത്തി സന്ദേശ യാത്രയും വളണ്ടിയര്‍ മീറ്റും സംഘടിപ്പിച്ചു.

യോഗത്തില്‍ കെ.കെ.ബാബു അധ്യക്ഷത വഹിച്ചു. പി പ്രസന്ന, പി.പി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, ആര്‍.വി.അബ്ദുള്ള, എം.രാജന്‍, പാലിയേറ്റീവ് നേഴ്‌സ് റംല എന്നിവര്‍ സംസാരിച്ചു.