സുരക്ഷാ പാലിയേറ്റീവ് സൊസൈറ്റി: കെ.പി കുഞ്ഞഹമ്മദ് കുട്ടി ചെയര്‍മാന്‍, പി അജയ് കുമാര്‍ ജനറല്‍ കണ്‍വീനര്‍
കോഴിക്കോട്: സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി കോഴിക്കോടിന്റെ വാര്‍ഷിക ജനറല്‍ബോഡിയോഗം ചേര്‍ന്നു. കോഴിക്കോട് എന്‍ ജി ഒ യൂണിയന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ കെ.പി. കുഞ്ഞഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
സുരക്ഷാ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് മുന്‍ ജില്ലാകമ്മിറ്റി അംഗമായ തോട്ടത്തില്‍ റഷീദിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ പി മോഹനന്‍ ആമുഖ പ്രസംഖം നടത്തി. ജനറല്‍ കണ്‍വീനര്‍ പി അജയ് കുമാര്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. കണ്‍വീനറും ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ പി. സുരേന്ദ്രന്‍, ബി.എസ്. സനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍:കുഞ്ഞഹമ്മദ് കുട്ടി (ചെയര്‍മാന്‍), ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, എം.പി. അബ്ദുള്‍ഗഫൂര്‍, പരീദ് കണ്ണങ്കണ്ടി (വൈസ്‌ചെയര്‍മാന്‍മാര്‍), പി. അജയകുമാര്‍ (ജനറല്‍കണ്‍വീനര്‍), ബി.എസ്. സനാഥ്, പി. സുരേന്ദ്രന്‍, ഒ. ശ്യാമള (കണ്‍വീനര്‍മാര്‍), സന്നാഫ് പാലക്കണ്ടി (ട്രഷറര്‍), പി. മോഹനന്‍ (ഉപദേശകസമിതി ചെയര്‍മാന്‍).
35 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാവി പരിപാടികള്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ പി സുരേന്ദ്രന്‍ അവതരിപ്പിച്ചു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക