സുബ്രഹ്മണ്യന് കെട്ടിവയ്ക്കാനുള്ള കാശ് നല്‍കി പാണക്കാട് തങ്ങൾ


കോഴിക്കോട്: കൊയിലാണ്ടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്മണ്യന് കെട്ടിവയ്ക്കാനുള്ള തുക പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നല്‍കി. ചൊവ്വാഴ്ച കാലത്താണ് സുബ്രഹ്മണ്യന്‍ പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടിലെത്തി തങ്ങളെ കണ്ടത്.

കൊയിലാണ്ടിയില്‍ നിന്ന് നിങ്ങള്‍ ജയിച്ചു വരുമെന്നു പറഞ്ഞ് തങ്ങള്‍ സുബ്രഹ്മണ്യനെ അനുഗ്രഹിച്ചു. കൊയിലാണ്ടി മണ്ഡലം ഇക്കുറി വമ്പിച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് തിരിച്ചു പിടിക്കുമെന്നും വിജയം എന്‍. സുബ്രഹ്മണ്യന്റേതായിരിക്കുമെന്നും തങ്ങള്‍ യുഡിഎഫ് പ്രവര്‍ത്തകരോടായി പറഞ്ഞു.