സി.പി.ഐ.എം പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സമ്മേളനം എരവട്ടൂരില്‍; സ്വാഗതസംഘം രൂപീകരിച്ചു
പേരാമ്പ്ര: സി.പി.ഐ.എം പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സമ്മേളനം ഒക്ടോബര്‍ 30 ന് എരവട്ടൂരില്‍ നടക്കും. സമ്മേളനം വിജയമാക്കാന്‍ എരവട്ടൂര്‍ നാരായണവിലാസം യു.പി സ്ക്കൂളില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണ യോഗം ഏരിയാ കമ്മിറ്റി അംഗം പി.ബാലന് അടിയോടി ഉദ്ഘാടനം ചെയ്തു. കെ.പി.ഗോപി അധ്യക്ഷനായിരുന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.പ്രമോദ്, ലോക്കല്‍ സെക്രട്ടറി വി.കെ.സുനീഷ്, കെ.പി.ഗംഗാധരന് നമ്പ്യാര്‍, കെ.രാമകൃഷ്ണന്, കെ.പി രവി, എം.കെ.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍, ടി.എം.ബാലകൃഷ്ണന് മാസ്റ്റര്‍, വി.ശ്രീനി, പി.കെ.ഷൈജു, പി.കെ.സുരേന്ദ്രന്, കെ.സുരേഷ്, പി.മനോജ്, കെ.കെ.രാജീവന്, കെ.കെ.രാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.പി.ഗോപി ( ചെയര്മാന്), കെ.പി.രവീന്ദ്രന് (ജനറല്‍ കണ്‍വീനര്‍), കെ.രാമകൃഷ്ണന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.