സി.പി.എമ്മിന്റെ ന്യൂനപക്ഷ അവകാശദിനാചരണം കാപട്യമാണെന്ന് സി.പിഎ അസീസ്


പേരാമ്പ്ര: വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതിലൂടെ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാവിധേയമായ അവകാശങ്ങള്‍ നിഷേധിക്കുന്ന സി.പി.എം ‘ന്യൂനപക്ഷ അവകാശ സംരക്ഷണ ദിനാചരണം’ നടത്തുന്നത് കാപട്യമാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. നിയമസഭകൂടി വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം പിന്‍വലിക്കുന്നത് വരെ സമരം തുടരും.

ന്യൂനപക്ഷ വിരുദ്ധനയങ്ങള്‍ നടപ്പിലാക്കുന്നതില്‍ ബി.ജെ.പിയുടെ ബി ടീമായി സി.പി.എം മാറിയിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്ര പഞ്ചായത്ത് രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം(നാട്ടുപച്ച) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.മൊയ്തു അധ്യക്ഷത വഹിച്ചു. ഇ .കുഞ്ഞബ്ദുള്ള മാസ്റ്റര്‍ ജാതിയേരി മുഖ്യപ്രഭാഷണം നടത്തി.

ആര്‍.കെ മുനീര്‍, എം. കെ.സി. കുട്ട്യാലി, പുതുക്കുടി അബ്ദുറഹ്‌മാന്‍, കെ.പി റസാഖ്, വി.കെ.നാസര്‍, സി.പി. ഹമീദ്, അബ്ദു വളാഞ്ഞി, വാര്‍ഡ് മെമ്പര്‍ റെസ്മിന തങ്കെക്കണ്ടി, വാളാഞ്ഞി ഇബ്രാഹിം, പി.സൂപ്പിമൗലവി, പ്രവാസി മുഹമ്മദ്, എം.കെ.ജമീല, എന്‍സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.

സി.പി.എമ്മില്‍നിന്ന് മുസ്ലിം ലീഗില്‍ ചേര്‍ന്ന എം.ടി.നാസറിന് സ്വീകരണം നല്‍കി. കെ.പി.സമീര്‍ സ്വാഗതവും നാഗത്ത് അമ്മത് നന്ദിയും പറഞ്ഞു.