സി.പി.എമ്മിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂരിലെ പൊതു വിദ്യാലയങ്ങളും പൊതുറോഡുകളും ശുചീകരിച്ചു


മേപ്പയ്യൂര്‍: സി.പി.എം നോര്‍ത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതു വിദ്യാലയങ്ങളും പൊതുറോഡുകളും ശുചീകരിച്ചു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന മേപ്പയ്യൂര്‍ ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 12 കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 8 സ്‌കൂള്‍ കെട്ടിടവും പരിസരവുമാണ് ശുചീകരിച്ചത്.

മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടന കര്‍മ്മം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ഷാജി നിര്‍വ്വഹിച്ചു. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ അധ്യഷനായി. ജില്ലാ പഞ്ചായത്ത് അംഗം യശോദ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി പി.പി.രാധാകൃഷ്ണന്‍ സ്വാഗതവും ഹൈസ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടരി കെ.കെ.ഷിജു നന്ദിയും പറഞ്ഞു.

വി.ഇ.എം യു.പി സ്‌കൂള്‍, വിളയാട്ടൂര്‍ ഗവര്‍മെന്റ് എല്‍ പി.സ്‌കൂള്‍, മേപ്പയൂര്‍ ഈസ്റ്റ് എല്‍.പി, മേപ്പയൂര്‍ നോര്‍ത്ത് എല്‍.പി, കീഴ്പ്പയ്യൂര്‍ എ.യു.പി, കീഴ്പയ്യൂര്‍ വെസ്റ്റ് എല്‍.പി, മേപ്പയ്യൂര്‍ എല്‍.പി എന്നീ സ്‌കൂളുകളാണ് ശുചീകരിച്ചത്. നൂറോളം വരുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. റോഡ്, മേപ്പയ്യൂര്‍ ടൗണ്‍, കീഴ്പ്പയ്യൂര്‍ റോഡ്, ചെറുവണ്ണൂര്‍ റോഡ്, വിളയാട്ടൂര്‍ റോഡ്, നരിക്കുനി റോഡ് എന്നിവയും കാട് വെട്ടി ശുചീകരിച്ചു.

സി.പി.എം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പോക്കലിലെ പൊതു വിദ്യാലയങ്ങളും പൊതു റോഡുകളും ശുചീകരിക്കുന്ന പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിര്‍വഹിച്ചു.