സി.പി.എം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനം ഒക്ടോബര്‍ 20 ന്; സമ്മേളനത്തിന് മുന്നോടിയായി രക്തദാനം ഉള്‍പ്പെടെ വിവിധ പരിപാടികളുമായി പാര്‍ട്ടി


മേപ്പയ്യൂര്‍: സി.പി.എം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനം ഒക്ടോബര്‍ 20 ന് നടക്കും. അയിമ്പാടിപ്പാറയിലാണ് സമ്മേളനം നടക്കുക. സമ്മേളനത്തിന് മുന്നോടിയായി രക്തദാനം ഉള്‍പ്പെടെ വിവിധ പരിപാടികള്‍ പാര്‍ട്ടി സംഘടിപ്പിച്ചു.

സി.പി.എം മേപ്പയ്യൂര്‍ നോര്‍ത്ത് സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സുവനീര്‍ സി.പി അബൂബക്കര്‍ പ്രകാശനം ചെയ്തു. കെ.ടി രാജന്‍ സുവനീര്‍ ഏറ്റുവാങ്ങി.

ജി.വി രാജ പുരസ്‌കാര ജേതാവ് ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ.എസ് പ്രവീണ്‍കുമാറിന് സി.പി.എം മേപ്പയ്യൂര്‍ ലോക്കല്‍ കമ്മിറ്റി സ്വീകരണം നല്‍കി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.പി രാമകൃഷ്ണന്‍ അദ്ദേഹത്തിന് ഉപഹാരം നല്‍കി.

രക്തസാക്ഷി ഉണ്ണര ദിനവും പാര്‍ട്ടി ആചരിച്ചു. ദിനാചരണം ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

സി.പി.എം മേപ്പയ്യൂര്‍ നോര്‍ത്ത് സമ്മേളനത്തിനോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ നോര്‍ത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 50 യുവാക്കള്‍ രക്തദാനം ചെയ്തു.