സി.പി.എം പാലേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ സേനാംഗങ്ങള്‍ക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു


പേരാമ്പ്ര: സി.പി.എം പാലേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ സേന അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. പാലേരി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ 30 ബ്രാഞ്ചുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ക്കാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

പരിശീലനത്തിന്റെ ഭാഗമായി ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന വിവിധ ഘട്ടങ്ങളെയും സംവിധാനങ്ങളെയും പരിചയപ്പെടുത്തി. സി.പി.എം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം കെ.വി കുഞ്ഞിക്കണ്ണന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

ദുരന്തനിവാരണ ടീം പാലേരിയുടെ കണ്‍വീനര്‍ കെ.എം സുരേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പാലേരി ലോക്കല്‍ സെക്രട്ടറി പി.എസ് പ്രവീണ്‍, സി.വി രജീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ടി ബാലകൃഷ്ണന്‍ സ്വാഗതവും കണ്‍വീനര്‍ പി.കെ സുധീഷ് നന്ദിയും പറഞ്ഞു.