സി.പി.എം നൊച്ചാട് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി കെ.എം. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു
പേരാമ്പ്ര: സി.പി.എം നൊച്ചാട് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയും മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പറുമായ കെ.എം. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു.
ഭാര്യ: ദേവകി.
മക്കള്‍: കെ.എം.ഷാജി (ബഹ്‌റൈന്‍), കെ.എം. ഷിജു (സി.പി.എം നൊച്ചാട് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം).
മരുമക്കള്‍: ഷൈനി (പേരാമ്പ്ര), വിദ്യ (പനക്കാട്, സി.പി.എം കൈതക്കല്‍ സൗത്ത് ബ്രാഞ്ച് അംഗം).
സഹോദരങ്ങള്‍: ജാനു (വാലിയക്കോട്), കല്യാണി (ചക്കിട്ടപാറ), ബാലന്‍ (ചേനോളി), പരേതരായ ചിരുത, കെ.എം. ശങ്കരന്‍.
കെ.എം. കുഞ്ഞിക്കണ്ണന്റെ നിര്യാണത്തില്‍ പേരാമ്പ്ര എം.എല്‍.എ ടി.പി. രാമകൃഷ്ണന്‍ അനുശോചിച്ചു. നൊച്ചാട് മേഖലയിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടമാണ് കുഞ്ഞിക്കണ്ണന്റെ വിയോഗമെന്ന് അദ്ദേഹം പറഞ്ഞു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.