സി.പി.എം തിരുവല്ല പെരിങ്ങര ലോക്കല്‍ സെക്രട്ടറിയെ ആര്‍.എസ്.എസുകാര്‍ കുത്തിക്കൊന്നു
തിരുവല്ല: സി.പി.എം തിരുവല്ല പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി സന്ദീപ് കുമാറിനെ ആര്‍.എസ്.എസുകാര്‍ കുത്തിക്കൊന്നു. ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം പതിവായി ഇരിക്കാറുള്ള കലുങ്കിനടുത്ത് സന്ദീപ് ഒറ്റയ്ക്ക് ഇരിക്കെ എത്തിയ അക്രമികള്‍ സന്ദീപിനെ സമീപത്തെ വയലിലേക്ക് കൊണ്ടുപോകുകയും ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആര്‍.എസ്.എസില്‍ നിന്നും സി.പി.എമ്മിലേക്ക് വ്യാപകമായ കൊഴിഞ്ഞുപോക്ക് അടുത്തിടെയായി ഈ മേഖലയിലുണ്ടായിരുന്നു. ഇതിന്റെ പേരില്‍ പ്രദേശത്ത് സി.പി.എം ആര്‍.എസ്.എസ് സംഘര്‍ഷമുടലെടുത്തിരുന്നു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.