സി.പി.എം അരിക്കുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി സി.പ്രഭാകരനെ തെരഞ്ഞെടുത്തു; പുതിയ ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ അറിയാം


പേരാമ്പ്ര: സി.പി.എമ്മിന്റെ അരിക്കുളം ലോക്കല്‍ സമ്മേളനം സമാപിച്ചു. സമ്മേളനം പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവും മുന്‍ എം.എല്‍.എയുമായ കെ.ദാസന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ 15 അംഗ ലോക്കല്‍ കമ്മറ്റിയെ തിരഞ്ഞെടുത്തു. സി.പ്രഭാകരനെ ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സമ്മേളനത്തെ പി.ബാബുരാജ്, എ.സി. ബാലകൃഷ്ണന്‍, സി.അശ്വനിദേവ്, എന്നിവര്‍ അഭിവാദ്യം ചെയ്തു.

 

സി.പി.എം അരിക്കുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.പ്രഭാകരന്‍

എ.കെ.എന്‍ അടിയോടി, സി.രാധ, സി.പ്രഭാകരന്‍ എന്നിവര്‍ അടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. വെളിയന്നൂര്‍ ചെല്ലി കൃഷിയോഗ്യമാക്കാന്‍ സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കണമെന്നതുള്‍പ്പെടെ അഞ്ച് പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

പ്രമേയങ്ങള്‍

1 – വെളിയണ്ണൂര്‍ ചല്ലി കൃഷിയോഗ്യമാക്കുക.
2-പാണ്ടിപ്പാറ ടൂറിസം പ്രൊജക്ട് യാഥാര്‍ത്ഥ്യമാക്കുക
3-കൊയിലാണ്ടി അരിക്കുളം പേരാമ്പ്ര റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കുക
4-അരിക്കുളം ഫാമിലി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ ആരംഭിക്കുക
5- പൊതു കളിസ്ഥലം യാഥാര്‍ത്ഥ്യമാക്കുക

സമ്മേളനത്തില്‍ പുതിയ ലോക്കല്‍ കമ്മറ്റിയെ തിരഞ്ഞെടുത്തു. മൂന്ന് പുതിയ അംഗങ്ങളുള്‍പ്പെടെ 15 അംഗ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. ദിനൂപ് സി.കെ, അനുഷ പി.വി, സുനിത എന്നിവരാണ് പുതിയ അംഗങ്ങള്‍. സി.പ്രഭാകരന്‍, കുഞ്ഞിക്കണാരന്‍, ടി.താജുദ്ധീന്‍, വി.ബഷീര്‍, സി.രാധ, ചന്ദ്രശേഖരന്‍, രാഗേഷ്, മധു, ശശീന്ദ്രന്‍, അമ്മദ്, അനൂപ് സി.എം,നജീഷ് എന്നിവരാണ് അരിക്കുളം ലോക്കല്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.