സി കെ ശ്രീകുമാർ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാകും
പയ്യോളി: മൂടാടി ഗ്രാമപഞ്ചായത്തിൽ വീണ്ടും അധികാരത്തിലെത്തിയ ഇടതു മുന്നണി സി.കെ ശ്രീകുമാറിനെ പ്രസിഡന്റായി പരിഗണിക്കുന്നു. കഴിഞ്ഞ ഭരണ സമിതിയിൽ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷനായിരുന്ന ശ്രീകുമാർ ആറാം വാർഡിൽ നിന്നാണ് വിജയിച്ചത്. സിപിഎമ്മിന്റെ പയ്യോളി ഏരിയാ കമ്മിറ്റി അംഗമാണ്.
കഴിഞ്ഞ ഭരണ സമിതിയിൽ അധ്യക്ഷയായിരുന്ന ഷീജ പട്ടേരി ഇത്തവണ ഉപാധ്യക്ഷയാകും.
മൂടാടി ഗ്രാമ പഞ്ചായത്തില്‍ പതിനെട്ട് വാര്‍ഡിൽ 11 ഇടത്ത് വിജയിച്ചാണ് ഇത്തവണ എല്‍ ഡി എഫ് ഭരണം തുടർന്നത്. യു ഡി എഫിന് ഏഴ് സീറ്റ് ലഭിച്ചു. കഴിഞ്ഞ തവണ എല്‍ ഡി എഫിന് 12 സീറ്റായിരുന്നു എല്‍ ഡി എഫിന് ലഭിച്ചത്. എന്നാല്‍ ഇത്തവണ ഒരു സീറ്റ് നഷ്ടപ്പെട്ടു.
എല്‍ഡിഎഫിന്റെ കൈവശമുണ്ടായിരുന്ന രണ്ട്,ഏഴ്,14 വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ പത്തും ആറും വാര്‍ഡുകള്‍ എല്‍ഡിഎഫും നേടി.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക