സി.കെ.നാണു എംഎല്‍എയുടെ കത്ത്, വടകരയില്‍ വാക്‌സിന്‍ എത്തി
വടകര: കോവിഡ് പ്രതിരോധ കുത്തിവയ്പിന് ആദ്യഘട്ടത്തില്‍ ഒഴിവാക്കിയ വടകര നിയോജക മണ്ഡലത്തില്‍ വാക്‌സീന്‍ എത്തി. ഇന്നലെ ജില്ലാ ആശുപത്രിയില്‍ 60 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചു.
കോവിഡ് നിരക്ക് കൂടുകയും മറ്റു സ്ഥലങ്ങളേക്കാള്‍ കൂടുതല്‍ കോവിഡ് മൂലം അടച്ചിടല്‍ നേരിടേണ്ടി വന്ന വടകരയെ അവഗണിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സി.കെ.നാണു എംഎല്‍എ ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വടകരയില്‍ വാക്‌സിന്‍ അനുവദിച്ചത്.
കൊയിലാണ്ടി, പേരാമ്പ്ര താലൂക്ക് ആശുപത്രികള്‍ ഉള്‍പ്പെടെ 11 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ആദ്യം ജില്ലയില്‍ അനുവദിച്ചിരുന്നത്. വടകരയിലും വാക്‌സിന്‍ അനുവദിച്ചതോടെ ദൂരസ്ഥലങ്ങളില്‍ പോയി കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ട ബുദ്ധിമുട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒഴിവാകും.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക