സി കാറ്റഗറിയില്‍ കൂടുതല്‍ ഇളവുകള്‍; അവശ്യ സര്‍വ്വീസുകള്‍ക്കൊപ്പം ചെറുകിട വ്യവസായങ്ങള്‍ക്കും, നിര്‍മ്മാണ മേഖലക്കും അനുമതി, പുതിയ ഇളവുകള്‍ നോക്കാം
പേരാമ്പ്ര: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഓരോ മേഖലകളിലെയും ടി പി ആര് അടിസ്ഥാനമാക്കിയാണ് ഇളവുകള്‍ അനുവദിക്കുക. പുതിയ മാര്‍ഗ നിര്‍ദേശ പ്രകാരം കാറ്റഗറി സി യിലും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദമുണ്ട്.
ടി പി ആര് നിരക്ക് 10 ശതമാനത്തിനും 15 ശതമാനത്തിനും ഇടയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളാണ് കാറ്റഗറി സി യില്‍ ഉള്‍പ്പെടുക. പേരാമ്പ്ര മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ കാറ്റഗറി സിയിലാണ് ഉള്‍പ്പെടുന്നത്.
പേരാമ്പ്ര മണ്ഡലത്തിലെ കാറ്റഗറി സി യില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകൾ
1 – നൊച്ചാട്
2 – ചെറുവണ്ണൂര്‍
3 – തുറയൂര്‍
4 – പേരാമ്പ്ര
അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍
- പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പറേഷനുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫിസുകളും, കമ്പനി കോര്പ്പറേഷന്, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ 50 ശതമാനം ജീവനക്കാരെ വച്ച് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വെച്ച് പ്രവര്‍ത്തനം നടത്താം. ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാവുന്നതാണ്.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആവശ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകളും, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വില്‍പ്പന നടത്തുന്ന എല്ലാ വിധത്തിലുള്ള കടകളും, വാഹനങ്ങള്‍, റിപ്പയര്‍ ചെയ്യുന്നതുമായി, ബന്ധപ്പെട്ടകടകളും (വാഹന വില്‍പ്പന നടത്തുന്ന ഷോറൂമുകള്‍ ഒഴികെ) രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് മണി വരെ 25%ജീവനക്കാരെ വച്ച് എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
- ആവശ്യ ഔഷധ നിര്‍മ്മാണം, സാനിറ്ററി, വസ്തുക്കള്‍, ഓക്സിജന്‍, ആശുപത്രി ഉപകരണങ്ങള്‍, ആശുപത്രിയിലേക്കും ഫാര്‍മസികളിലേക്കും ആവശ്യമായ എല്ലാ ഉപകരണങ്ങളുടെയും നിര്‍മ്മാണ-വിതരണ യൂണിറ്റുകള്‍, ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാണ വിതരണ യൂണിറ്റുകള്‍, കൃഷി ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ വലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ യൂണിറ്റുകള്‍, കാലിത്തീറ്റ, വളര്‍ത്തു മൃഗങ്ങളുടെയും വളര്‍ത്തു പക്ഷികളുടെയും തീറ്റകള്‍ വില്‍ക്കുന്ന കടകള്‍, കയറ്റുമതി യൂണിറ്റുകള്‍ പ്രതിരോധ മേഖലയിലേക്കും ശാസ്ത്ര സാങ്കേതിക മേഖലയിലേക്കും ആവശ്യമായ ഉപകരണങ്ങളുടെയും വസ്തുക്കളുടെയും നിര്‍മ്മാണ വിതരണ യൂണിറ്റുകള്‍, എന്നിവയും ഇവയുടെ പാക്കിംഗിനാവശ്യമായ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകളും 25% ജീവനക്കാരെ വച്ച് പ്രവര്‍ത്തനം നടത്താവുന്നതാണ്.
- ചെറുകിട വ്യവസായ സംരംഭങ്ങളുടെ യൂണിറ്റുകള്‍ 25% ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി.
- വിവാഹ പാര്‍ട്ടികള്‍ക്കായി ടെക്സ്റ്റയില്‍സ്, ജുവലറി, ചെരുപ്പ് കടകള്‍ തുടങ്ങിയവയും, വിദ്യാഭ്യാസ ആവശ്യത്തിനുള്ള ബുക്കുകള്‍ വില്‍പ്പന നടത്തുന്ന കടകളും, എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് മണി വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
- ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് മണി വരെ പാര്‍സല്‍ ഹോഡെലിവറി സംവിധാനം നടപ്പിലാക്കാവുന്നതാണ്.
- അക്ഷയ കേന്ദ്രങ്ങള്‍ക്കും ജനസേവന കേന്ദ്രങ്ങള്‍ക്കും എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ തുറന്നു പ്രവര്‍ത്തിക്കാം.
- കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ മിനിമം ആളുകളെ വെച്ച് നടത്താവുന്നതാണ്.