സിസിടിവി ചതിച്ചു! നടുവണ്ണൂരില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലേക്ക് രാത്രി ഒളിഞ്ഞുനോക്കി; യുവാവിനെ പോലീസ് പൊക്കി; ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് – വീഡിയോ കാണാം


നടുവണ്ണൂര്‍: അമ്മയും പെണ്‍മക്കളും മാത്രം താമസിക്കുന്ന വീട്ടില്‍ അര്‍ധരാത്രി ഒളിഞ്ഞുനോക്കിയ യുവാവ് സിസിടിവിയില്‍ കുടുങ്ങി. നടുവണ്ണൂര്‍ സ്വദേശി തേവര്‍കണ്ടി അനീഷിനെതിരെ പോലീസ് കേസെടുത്തു.

വീട്ടില്‍ രണ്ട് പെണ്‍മക്കളും വീട്ടമ്മയും മാത്രമാണ് താമസം. ഭര്‍ത്താവ് വിദേശത്താണ്.
ഏതാനും മാസം മുമ്പ് ഒരുരാത്രി അജ്ഞാതനെ വീട്ടുപരിസരത്ത് കണ്ടതോടെയാണ് സിസിടിവി ക്യാമറ സ്ഥാപിച്ചത്. ഇതിന്റെ ക്ലിപ്പിംഗ് സഹിതമാണ് വീട്ടമ്മ ബാലുശ്ശോരി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയത്.