സിവില്‍ സര്‍വീസ് അക്കാദമി പ്രവേശനം; വിശദവിവരം ചുവടെ
കോഴിക്കോട്: സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി ബിരുദധാരികള്‍ക്ക് കോഴിക്കോട് സെന്ററില്‍ ആരംഭിക്കുന്ന പ്രിലിംസ് കം മെയിന്‍സ് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് http://www.ccek.org എന്ന വെബ്സൈറ്റില്‍ ജൂലൈ 10 വരെ അപേക്ഷ സമര്‍പ്പിക്കാം.
പ്രവേശന പരീക്ഷ 12ന് രാവിലെ 11 മുതല്‍ ഒരു മണി വരെ ഓണ്‍ലൈനായി നടക്കും. കൂടുതല്‍ വിവരങ്ങള്‍ സ്പെഷ്യല്‍ ഓഫീസര്‍, കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി, കോഴിക്കോട് സെന്റര്‍ വെസ്റ്റ് ഹില്‍ ചുങ്കം, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍ 0495 2386400.