സില്‍വര്‍ലൈന്‍ പദ്ധതി കേരള വികസനത്തിന്റെ അവസാനവാക്കായി മാറരുതെന്ന് കെ-റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ സെമിനാറില്‍ സി.ആര്‍. നീലകണ്ഠന്‍


ഒഞ്ചിയം: സില്‍വര്‍ലൈന്‍ പദ്ധതി കേരള വികസനത്തിന്റെ അവസാനവാക്കായി മാറരുതെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍. സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായി വലിയ ദുരന്തമാകാന്‍ പോവുന്ന പദ്ധതിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാദാപുരം റോഡില്‍ കെ. റെയില്‍ വിരുദ്ധ ജനകീയ സമിതി നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഇപ്പോഴത്തെ യാത്രാബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നിലവിലുള്ള റെയില്‍, റോഡ് ഗതാഗതം മെച്ചപ്പെടുത്തിയാല്‍ മതി. ജനകീയ പ്രതിഷേധം കാരണം അതിവേഗ റെയില്‍ പദ്ധതി നിര്‍ത്തിവെക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്. അതേ സര്‍ക്കാരാണ് ജനവിരുദ്ധ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സെമിനാറില്‍ ടി.ടി ഇസ്മയില്‍ മോഡറേറ്ററായിരുന്നു. രാമചന്ദ്രന്‍ വരപ്രത്ത്, ടി.സി രാമചന്ദ്രന്‍, പി.കെ സന്തോഷ് കുമാര്‍, കെ. അനില്‍ കുമാര്‍, കെ.പി ജയകുമാര്‍, ശ്രീധരന്‍ മടപ്പള്ളി, കോവുമ്മല്‍ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.