സിപിഐ 21 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; നാദാപുരത്ത് ഇ.കെ.വിജയൻ


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 21 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ സിപിഐ പ്രഖ്യാപിച്ചു. സംസ്ഥാന കൗൺസിൽ യോഗത്തിനുശേഷം സെക്രട്ടറി കാനം രാജേന്ദ്രനാണ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്‌. 25 സീറ്റുകളിലാണ്‌ സിപിഐ സ്ഥാനാർഥികൾ മത്സരിക്കുക. നാല്‌ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ അടുത്ത പട്ടികയിൽ പ്രഖ്യാപിക്കുമെന്നും കാനം പറഞ്ഞു.

ജി.ആര്‍.അനില്‍ (നെടുമങ്ങാട്), പി.എസ്.സുപാല്‍ (പുനലൂര്‍), ജി.എസ്.ജയലാല്‍ (ചാത്തന്നൂര്‍), സി.കെ.ആശ (വൈക്കം), മുഹമ്മദ് മുഹ്സിന്‍ (പട്ടാമ്പി), ചിറ്റയം ഗോപകുമാര്‍ (അടൂര്‍), ആര്‍.രാമചന്ദ്രന്‍ (കരുനാഗപ്പള്ളി) വി.ശശി (ചിറയിന്‍കീഴ്), കെ.രാജന്‍ (ഒല്ലൂര്‍), പി.പ്രസാദ് (ചേര്‍ത്തല), എല്‍ദോ എബ്രഹാം (മൂവാറ്റുപുഴ), പി.ബാലചന്ദ്രൻ (തൃശ്ശൂർ), വി.ആര്‍.സുനില്‍ (കൊടുങ്ങല്ലൂര്‍), ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ (കൈപ്പമംഗലം), ഇ.കെ.വിജയന്‍ (നാദാപുരം) ഇ.ചന്ദ്രശേഖരന്‍ ( കാഞ്ഞങ്ങാട്) കെ.ടി.അബ്ദുല്‍രഹ്മാന്‍ (ഏറനാട്)‚ വാഴൂര്‍ സോമന്‍ (പീരുമേട്), അജിത് കൊളാടി (തിരൂരങ്ങാടി), കെ.പി.സുരേഷ് രാജ് (മണ്ണാര്‍ക്കാട്) പി.അബ്ദുല്‍ നാസര്‍ (മഞ്ചേരി) തുടങ്ങിയവര്‍ ജനവിധി തേടും.

25 മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. ഇതിൽ 21 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് സംസ്ഥാന കൗൺസിൽ അന്തിമരൂപം നൽകിയിരിക്കുന്നത്. നാല് മണ്ഡലങ്ങളിലെ തീരുമാനം നാളെയാകും ഉണ്ടാകുക. ചടയമംഗലം, ഹരിപ്പാട്, പറവൂർ, നാട്ടിക എന്നിവിടങ്ങളിലെ സ്ഥാനാർത്ഥിപട്ടികയാണ് പുറത്തുവരാനുള്ളത്.