സിപിഎം സ്ഥാനാര്‍ഥികളെ ഇന്നറിയാം; പ്രഖ്യാപനം പതിനൊന്ന് മണിക്ക്


തിരുവനന്തപുരം: സി.പി.എം സ്ഥാനാര്‍ഥി പട്ടിക ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിക്ക് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പത്രസമ്മേളനം നടത്തിയാവും സ്ഥാനാർത്ഥി തീള പ്രഖ്യാപിക്കുക. 85 സീറ്റുകളിലാണ് ഇത്തവണ സിപിഎം മല്‍സരിക്കുന്നത്.

രണ്ടോ മൂന്നോ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് മാറ്റിവെച്ചേക്കും. ദേവികുളത്തെയും മലപ്പുറത്തെ ചില സീറ്റുകളിലെയും സ്ഥാനാര്‍ഥികളുടെ കാര്യത്തിലാണ് തീരുമാനമാകാത്തത്. കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ്സിന് വിട്ടുനൽകിയതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതിൽ മാറ്റം വരാനുള്ള സാധ്യത കുറവാണ്.

മഞ്ചേശ്വരം, പൊന്നാനി സീറ്റുകളിലെ സ്ഥാനാർത്ഥികൾക്കെതിരായി അണികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ഇവിടെയും സ്ഥാനാർത്ഥികളെ മാറ്റാനുള്ള സാധ്യത കുറവാണ്. പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.