സിപിഎം സമ്മേളന വേദികളില്‍ ആവേശം പകര്‍ന്ന് ചെങ്കതിര്‍ പാലേരിയുടെ സ്വാഗതഗാനം (വീഡിയോ കാണാം)


പേരാമ്പ്ര: സിപിഎം സമ്മേളന വേദികളില്‍ ആവേശമായി ചെങ്കതിര്‍
പാലേരിയുടെ സ്വാഗതഗാനം. ഒക്ടോബര്‍ 26ന് വടക്കുമ്പാട് വെച്ച് നടന്ന പാലേരി ലോക്കല്‍ സമ്മേളനത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ച ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രക്തസാക്ഷി സ്മരണ തുടിക്കുന്നതും ഇന്നലെകളിലെ കേരള ചരിത്രം വിളിച്ചോതുന്നതായ വരികള്‍ രചിച്ചത് സുരേഷ് ചെന്താരയാണ്.

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ അരുണ്‍കുമാര്‍ കല്ലിങ്കലാണ് സ്വാഗതഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. അനൂപ് കുമാര്‍ കല്ലിങ്കല്‍ ഓര്‍ക്കസ്‌ട്രേഷന്‍ നല്‍കി. ശരണ്യ സജിത്ത്, അനീഷ കന്നാട്ടി, അര്‍ച്ചന ശ്രീജേഷ്, ശ്രീനന്ദന, ശ്രീലക്ഷ്മി, ശ്രാവണ സതീഷ്, അശ്വിനി അരവിന്ദ് എന്നിവരാണ് ഗാനാലാപനം നിര്‍വ്വഹിച്ചിരിക്കുന്നത്. സ്വാഗത സംഘത്തിന്റെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചത് പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങളുലൂടെ ശ്രദ്ധേയനായ ഒ.വി രജീഷാണ്.

പാലേരി കൂടാതെ പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സമ്മേളനത്തിലും സ്വാഗതഗാനം ആലപിച്ചിട്ടുണ്ട്. നാളെ നടക്കാനിരിക്കുന്ന പേരാമ്പ്ര ഈസ്റ്റ്‌
സമ്മേളനത്തിലും ചെങ്കതിര്‍ പാലേരിയുടെ സ്വാഗതഗാനം ആലപിക്കുന്നുണ്ട്.

വീഡിയോ കാണാം: