സിപിഎം പേരാമ്പ്ര ഏരിയ സമ്മേളനത്തിന് നാളെ തുടക്കമാകും


പേരാമ്പ്ര: സിപിഎം പേരാമ്പ്ര ഏരിയ സമ്മേളനത്തിന് ശനിയാഴ്ച തുടക്കമാകും. നവംബർ 27ന് രാവിലെ പേരാമ്പ്ര സുരഭി അവ ന്യൂ വിൽ തയ്യാറാക്കിയ എം. കെ ചെക്കോട്ടി നഗറിൽ ആരംഭിക്കും. മുതിർന്ന പാർട്ടി നേതാവ് പള്ളുരുത്തി ജോസഫ് പതാക ഉയർത്തും. നവംബർ 27,28 തീയതികളിലാണ് സമ്മേളനം നടക്കുന്നത്.

ഏരിയയിലെ 15 ലോക്കൽ സമ്മേളനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളും 21 ഏരിയ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും.

സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ്കുമാർ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കുഞ്ഞമ്മത് മാസ്റ്റർ ജോർജ് എം.തോമസ് വി.പി.കുഞ്ഞികൃഷ്ണൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഏ.കെ പത്മനാഭൻ മാസ്റ്റർ എൻ.കെ രാധ എം.കെ നളിനി ഏ.കെ ബാലൻഎന്നിവർ പങ്കെടുക്കും.