സിപിഎം പേരാമ്പ്ര ഏരിയ സമ്മേളനത്തിന്റെ ലോഗോ ഇന്ന് പ്രകാശനം ചെയ്യും


പേരാമ്പ്ര: സിപിഎം പേരാമ്പ്ര ഏരിയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ഇന്ന്. സമ്മേളനത്തിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്ന് ഓണ്‍ലൈനില്‍ സ്വീകരിച്ചതില്‍ തിരഞ്ഞെടുക്കപ്പെട്ട ലോഗോയാണ് പ്രകാശനം ചെയ്യുന്നത്.

ഇന്ന് വൈകുന്നേരം പേരാമ്പ്ര ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം എം.കെ പത്മനാഭന്‍ മാസ്റ്റര്‍ പ്രകാശനം നിര്‍വഹിക്കും. നവംബര്‍ 27,28 തീയതികളില്‍ എം.കെ ചെക്കോട്ടി നഗറിലാണ് പേരാമ്പ്ര ഏരിയ സമ്മേളനം നടക്കുന്നത്.

പേരാമ്പ്ര ഏരിയയ്ക്ക് കീഴില്‍ പതിനഞ്ച് ലോക്കല്‍ കമ്മിറ്റികളാണുള്ളത്. ഏരിയയ്ക്ക് കീഴിലെ എല്ലാ ലോക്കല്‍ സമ്മേളനങ്ങളും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.