സാമ്പത്തിക തട്ടിപ്പുകേസില്‍ സംവിധായകന്‍ വി.എ ശ്രീകുമാര്‍ അറസ്റ്റില്‍


സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകന്‍ വി.എ. ശ്രീകുമാര്‍ അറസ്റ്റില്‍. ശ്രീവത്സം ഗ്രൂപ്പിന്റെ ഒരുകോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. പാലക്കാട്ടെ വീട്ടില്‍ നിന്നും ഇന്നലെ രാത്രിയോടെയാണ് ആലപ്പുഴ സൗത്ത് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.


സിനിമാ നിര്‍മാണത്തിനായി എട്ടുകോടി രൂപ ശ്രീകുമാര്‍ കൈപറ്റിയിരുന്നു. എന്നാല്‍ സിനിമ പിന്നീട് നടന്നില്ല. തിരികെ നല്‍കാനുള്ള ഒരു കോടി രൂപ നല്‍കിയില്ലെന്നാണ് പരാതി.
സംഭവത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് പൊലീസിന് പരാതി ലഭിച്ചിരുന്നു. പൊലീസ് കേസെടുത്തപ്പോള്‍ ശ്രീകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.