സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകൻ യു.കെ. മനാഫ് അത്തോളി അന്തരിച്ചു


പേരാമ്പ്ര: ബാലുശ്ശേരി, എലത്തൂര്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് അംഗവും അത്തോളിയിലും വിദേശത്തും സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവവുമായിരുന്ന യു.കെ മനാഫ് അന്തരിച്ചു. നാല്‍പത് വയസ്സാണ്.

അസുഖ ബാധിതനായി 10 മാസത്തോളമായി ചികില്‍സയിലായിരുന്നു. കൊവിഡ് വ്യാപനസമയത്ത് അബുദബിയില്‍ മലയാളികളെ സഹായിക്കുന്നതിനും അവിടെ നിന്നും അവരെ നാട്ടിലെത്തിക്കുന്നതിനും മനാഫിന്റെ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമായിരുന്നു. ജോലി സമയത്തും ഏറെ സജീവമായിട്ടായിരുന്നു കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.

വിവിധ വാട്ട്സ് കൂട്ടായ്മകളില്‍ സജീവമായ മനാഫ്, എവിടെയാണോ ആരെങ്കിലും പ്രയാസപ്പെടുന്നത് അവിടെയെത്തി കഴിയാവുന്നത്ര സഹായിക്കുന്ന രീതിയിലായിരുന്നു പ്രവര്‍ത്തനം നടത്തിയിരുന്നത്. കെഎംസിസിയുടെ ഏതുപ്രവര്‍ത്തനത്തിലും മുന്നണി പോരാളിയായി മനാഫ് ഉണ്ടായിരുന്നു.

പിതാവ് കുനിയില്‍പള്ളി പ്രസിഡന്റ് ഉണിക്കോളന്‍കണ്ടി അബ്ദുള്ളക്കോയ. മാതാവ്:സഫിയ. ഭാര്യ: ഫെബിന്‍. മക്കള്‍: തമന്ന, തസീം. സഹോദരങ്ങള്‍: ആയിശബി,മുജീബ് (അബുദബി), നൈഫ, ആഷിഖ് (അബുദബി).