‘സാമൂഹിക ഒരുമ നവകേരളത്തിന്’ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ലോക സാക്ഷരതാ ദിനാഘോഷത്തിന്റെ ഭാഗമായി ‘സാമൂഹിക ഒരുമ നവകേരളത്തിന്’ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. സാക്ഷരതാ തുല്യതാ ക്ലാസ് പഠിതാക്കളെയും, പ്രവര്‍ത്തകരെയും ഉള്‍പെടുത്തി നടത്തിയ വെബിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ ടീച്ചര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സാക്ഷരതാ മിഷന്റെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.ശിവദാസന്‍ വിഷയം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി.ബേബി, താലൂക്ക് ഹോസ്പ്പിറ്റല്‍ മെഡിക്കല്‍ ഓഫീസര്‍
ഡോ. പി.ആര്‍.ഷാമിന്‍, ബി.ആര്‍.സി ബി.പി.ഒ. വി.പി.നിത എന്നിവര്‍ സാക്ഷരതാദിന സന്ദേശം നല്‍കി.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ.സജീവന്‍,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റിചെയര്‍പേഴ്‌സണ്‍ പി.കെ.രജിത, മെമ്പര്‍മാരായ
കെ.അജിത, കെ.ലിസി, വഹീദ പാറേമ്മല്‍, ഗിരിജ ശശി, പ്രഭാശങ്കര്‍, .പി.ടി.അഷറഫ്, കെ.കെ.വിനോദന്‍, സി.എം സനാതനന്‍, നോഡല്‍ പ്രേരക്മാരായ, . കെ.കെ.സുലോചന, എന്‍.പി.സുധ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശി കുമാര്‍ പേരാമ്പ്ര സ്വാഗതവും നോഡല്‍ പ്രേരക് സി.ഗോവിന്ദന്‍ ചടങ്ങിന് നന്ദിയും പറഞ്ഞു.