സാന്ത്വന പരിചരണ രംഗത്ത് മേപ്പയ്യൂര്‍ സുരക്ഷ പാലിയേറ്റീവിന്റെ ഇടപെടല്‍ അഭിനന്ദനാര്‍ഹം: ടി പി രാമകൃഷ്ണന്‍ എം എല്‍ എ


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ സൗത്ത് സുരക്ഷ പാലിയേറ്റിവിന്റെ ഹോം കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ടി പി രാമകൃഷ്ണന്‍ എം എല്‍ എ ഹേം കെയറിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. സാന്ത്വന പരിചരണ രംഗത്ത് നാല് വര്‍ഷമായി സുരക്ഷ പാലിയേറ്റീവ് നടത്തുന്ന ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്നും ചികില്‍സാ ഉപകരണങ്ങളും മരുന്നുകളും കാര്യക്ഷമായി ഉറപ്പു വരുത്താന്‍ സുരക്ഷക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന സുരക്ഷ വളണ്ടിയര്‍മാരുടെ സേവനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ചെയര്‍മാന്‍ ഏ സി അനൂപ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെടി രാജന്‍ യൂണിറ്റുകള്‍ക്കുള്ള പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം കെ സത്യന്‍ മാസ്റ്റര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. വിഭവസമാഹരണം ഉദ്ഘാടനം ടി സി മനോജനില്‍ നിന്ന് ഏറ്റുവാങ്ങി കെ കുഞ്ഞിരാമന്‍ നിര്‍വ്വഹിച്ചു. എം വിജയന്‍ മാസ്റ്ററില്‍ നിന്ന് വ്യക്തികളും സംഘടനകളും സംഭാവനയായി നല്‍കിയ പാലിയേറ്റീവ് ഉപകരണങ്ങള്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ പി ശോഭ ഏറ്റുവാങ്ങി. ട്രഷറര്‍ എം പി കുഞ്ഞമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ എന്‍ രാമദാസ് സ്വാഗവും കെ സത്യന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.