സാന്ത്വനമേകാന്‍ കുട്ടികളും; ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരില്‍ സ്റ്റുഡന്റ്സ് പാലിയേറ്റീവിന് തുടക്കമായി


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് ബ്രിഗേഡ് രൂപീകരിച്ചു. കൗണ്‍സിലറും പ്രഭാഷകനുമായ ഡോ. ജോണ്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സാന്ത്വന പരിചരണരംഗത്ത് വിദ്യാര്‍ഥികള്‍ക്ക് അവബോധം സൃഷടിക്കാനായി ജില്ലാ പഞ്ചായത്ത് ഹൈസ്‌കൂളുകളില്‍ രൂപീകരിക്കുന്ന പദ്ധതിയാണ് സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് ബ്രിഗേഡ് (എസ്.പി.ബി).

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. നിഷിദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഇ. ഗീത ടീച്ചര്‍, പി.കെ ഷാജി മാസ്റ്റര്‍, വി.പി അബ്ദുല്‍ ബാരി, എന്‍. അശ്വതി, കെ.പി സഞ്ജയ് ബാബു എന്നിവര്‍ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.