സലഫി കോമ്പൗണ്ടിലെ വാഹനങ്ങൾ തീവച്ച് നശിപ്പിച്ചവരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കണമെന്ന് സി.പി.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ സമ്മേളനം; പി.പി.രാധാകൃഷ്ണൻ ലോക്കൽ സെക്രട്ടറി


മേപ്പയ്യൂർ: 2016 ൽ സലഫി കോമ്പൗണ്ടിലെ വാഹനങ്ങൾ തീവച്ച് നശിപ്പിച്ച കേസിൽ അന്വേഷണം ത്വരിതപ്പെടുത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കണമെന്ന് സി.പി.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. അയിമ്പാടിപ്പാറയിലെ ഇബ്രാഹിം-ഉണ്ണര നഗറിൽ നടന്ന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കുഞ്ഞമ്മത് മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു.

സത്യേന്ദ്രൻ, കെ.കെ.വിജിത്ത് രവിധ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ എ.കെ.പത്മനാഭൻ, എ.കെ. ബാലൻ, എൻ.കെ. രാധ, ഏരിയാ കമ്മറ്റി അംഗങ്ങളായ എം. കുഞ്ഞമ്മത്, കെ. സുനിൽ, കെ.കെ. ഹനീഫ, കെ. കുഞ്ഞിരാമൻ, കെ.ടി. രാജൻ, പി. പ്രസന്ന, എന്നിവർ പങ്കെടുത്തു.

സെക്രട്ടറി പി.പി.രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു കെ. ശശിധരൻ സ്വാഗതം പറഞ്ഞു. പി.പി. രാധാകൃഷ്ണനെ പുതിയ ലോക്കൽ സെക്രട്ടറിയായി സമ്മേളനം തെരഞ്ഞെടുത്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.