സര്‍വ്വകലാശാല പരീക്ഷകള്‍ കൂട്ടത്തോടെ മാറ്റി


തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാല, സാങ്കേതിക സര്‍ലകലാശാല, കണ്ണൂര്‍ സര്‍വകലാശാല, എംജി യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പരീക്ഷകള്‍ മാറ്റി. സംസ്ഥാനത്ത് കൊവിഡ് കണക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം.


ആരോഗ്യസര്‍വകലാശാലയിലെ എല്ലാ പരീക്ഷകളും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവച്ചു. മലയാളം സര്‍വകലാശാല നാളെമുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പരീക്ഷകള്‍ അനിശ്ചിതമായാണ് നീട്ടിയത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മഹാത്മാഗാന്ധി സര്‍വ്വകലാശാലയും നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.