സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ഓണം ബോണസ്; 15000 രൂപ ഓണം അഡ്വാന്‍സ്, അഞ്ച് തുല്ല്യഗഡുക്കളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയില്‍ അഡ്വാന്‍സ് അനുവദിക്കും
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് 4000 രൂപ ഓണം ബോണസ്. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപ നൽകും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി15,000 രൂപ അഞ്ച് തുല്ല്യ ഗഡുക്കളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിൽ അനുവദിക്കും.
പാർട്ട് ടൈം- കണ്ടിൻജന്‍റ് ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർക്ക് അഡ്വാൻസായി 5000 രൂപയും നൽകും. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത 1000 രൂപയാണ്.
കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ-സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവബത്ത ലഭിക്കുന്നതായിരിക്കും.