സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കണമെന്ന് എസ്.ടി.യു പ്രവര്‍ത്തക സംഗമം
മേപ്പയ്യൂര്‍: സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കണമെന്ന് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്(എസ്.ടി.യു) പേരാമ്പ്ര നിയോജക മണ്ഡലം പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു. മേപ്പയ്യൂര്‍ എ.വി സൗധത്തില്‍ നടന്ന സംഗമം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ റമീസ് എളയടം ഉദ്ഘാടനം ചെയ്തു.
എസ് ടി യു പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് മുജീബ് കോമത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.റഹിം, മണ്ഡലം നിരീക്ഷകന് മജീദ് വടകര, സി.പി ഷൈജല്‍, കെ.മുഹമ്മദ്, ഉമ്മര്‍ കീഴ്പ്പയ്യൂര്‍, കെ.കെ.റഹിം, ഇബ്രാഹിം കല്ലൂര്‍, ഒ.പി റസാഖ്, ഇസ്മായില്‍ ചെമ്പകമുക്ക്, കുഞ്ഞിരാമന് തുറയൂര്‍, ഇബ്രാഹിം തുറയൂര്‍, കെ.വി മുനീര്‍, സമദ് ആവള എന്നിവര്‍ സംസാരിച്ചു.