സമ്പർക്കം വഴി പതിനൊന്ന് പേർക്ക് കൊയിലാണ്ടിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: പതിനൊന്ന് പുതിയ കോവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു.സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും കോവിഡ് ബാധിച്ചത്. ഇന്നലെയും പതിനൊന്ന് പേർക്ക് സമ്പർക്കം വഴി കൊയിലാണ്ടിയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ അറുപതിലധികം ആളുകൾക്കാണ് കൊയിലാണ്ടിയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത്.
ചേമഞ്ചേരിയിൽ എട്ട് പേർക്കും പയ്യോളിയിൽ പതിനൊന്നു പേർക്കും ഇന്ന് കോവിഡ് പോസിറ്റീവായി. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്. ഇന്നലെ പയ്യോളിയിലും, ചേമഞ്ചേരിയിലും കോവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.
ജില്ലയില്‍ ഇന്ന് 261 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആറുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 255 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5076 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 249 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
ഉറവിടം വ്യക്തമല്ലാത്തവര്‍ – 6
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
അഴിയൂര്‍ – 1
കക്കോടി – 1
ഉണ്ണികുളം – 1
നരിക്കുനി – 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 64
അത്തോളി – 15
ചങ്ങരോത്ത് – 5
ചേളന്നൂര്‍ – 12
ചേമഞ്ചേരി – 8
ഏറാമല – 8
കടലുണ്ടി – 6
കൊയിലാണ്ടി – 11
നൊച്ചാട് – 9
പയ്യോളി – 11
പെരുമണ്ണ – 7
തലക്കുളത്തൂര്‍ – 9
തുറയൂര്‍ – 6
വടകര – 6
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 3
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3064
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 98
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 26