സമ്പർക്കം വഴി അരിക്കുളത്ത് ഏഴ് പേർക്കും, ഉള്ള്യേരിയിൽ ആറ് പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: അരിക്കുളത്ത് ഏഴും ഉള്ള്യേരിയിൽ ആറും കൊവിഡ് പോസിറ്റീവ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ കോവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഉള്ള്യേരിയിൽ മാർച്ച് രണ്ടാം തിയ്യതി സമ്പർക്കം വഴി എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഇന്നാണ് ഒരു കൊവിഡ് കേസകളും കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്യാത്തത്.

ഉറവിടം വ്യക്തമല്ലാത്ത ഇരുപത്തി ആറു കേസുകളാണ് ഇന്ന് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ചക്കിട്ടപ്പാറയിലാണ് ഇതിൽ ഇരുപത്തിമൂന്നു കേസുകളും റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ഉറവിടം വ്യക്തമല്ലാത്ത ഇത്രയധികം കേസുകൾ ഒരു സ്ഥലത്ത് റിപ്പോർട്ട് ചെയ്തത് ഇന്നാണ്.സമ്പർക്കം വഴി അരിക്കുളത്ത് ഏഴ് പേർക്കും, ഉള്ള്യേരിയിൽ ആറ് പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 358 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 331 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,131 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 377 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 1

കായണ്ണ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 26

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
കുന്ദമംഗലം – 1
തിരുവള്ളൂര്‍ – 1
ചക്കിട്ടപ്പാറ – 23

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 140
അരിക്കുളം – 7
ചേളന്നൂര്‍ – 5
കോടേഞ്ചരി – 5
മടവൂര്‍ – 8
മണിയൂര്‍ – 8
മാവൂര്‍ – 6
മുക്കം – 6
നൊച്ചാട് – 9
ഒളവണ്ണ – 6
പെരുമണ്ണ – 14
തൂണേരി – 7
ഉള്ള്യേരി – 6
ഉണ്ണിക്കുളം – 10
വടകര – 7

• കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 0

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4691
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 166
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 46