സമ്പര്‍ക്കം വഴി ചെങ്ങോട്ടുകാവില്‍ 11 പേര്‍ക്ക് കൊവിഡ് ബാധിച്ചു


കൊയിലാണ്ടി: ജില്ലയില്‍ ഇന്ന് 439 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ ചെങ്ങോട്ടുകാവ് സ്വദേശികളാണ്. ഉള്ള്യേരിയില്‍ അഞ്ച് പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.

ഇന്ന് കൊവിഡ് പോസിറ്റീവായവരില്‍ 424 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 13 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന രോഗം സ്ഥിരീകരിച്ചു. 3514 പേരെ പരിശോധനക്ക് വിധേയരാക്കി.ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 390 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് സ്ഥലങ്ങളുടെ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.

# കോഴിക്കോട് കോര്‍പ്പറേഷന്‍ – 86
# കടലുണ്ടി, കായക്കൊടി – 15
# മാവൂര്‍ – 13
# തിരുവളളൂര്‍, എടച്ചേരി – 12
# ചെങ്ങോട്ടുകാവ് – 11
# വടകര, വാണിമേല്‍, വില്യാപ്പളളി – 10
# നരിപ്പറ്റ – 9
# അഴിയൂര്‍ – 8
# ഒളവണ്ണ – 7
# ആയഞ്ചേരി, കൊടുവളളി, ഒഞ്ചിയം, ഉണ്ണിക്കുളം – 6
# പേരാമ്പ്ര, ഉള്ള്യേരി, ഏറാമല, കാവിലുംപാറ – 5


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക